26 April 2024 Friday

കുമരനല്ലൂരിൽ അഖില കേരള ഫുട്ബോൾ മേളക്ക്‌ ഇന്ന് തുടക്കമാകും

ckmnews

കുമരനല്ലൂരിൽ അഖില കേരള ഫുട്ബോൾ മേളക്ക്‌ ഇന്ന് തുടക്കമാകും


കുമരനല്ലൂർ: സ്പോട്ട് ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോൾ മേളക്ക് ഇന്ന് കുമരനെല്ലൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഗൗണ്ടിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. രാത്രി 7.30ന് പട്ടാമ്പി തഹസിൽദാർ ടി.പി.കിഷോർ ഉദ്ഘാടനം ചെയ്യും. സൽമാൻ കുറ്റിക്കോട് കിക്കോഫ് ചെയ്യും. കലാകായിക താരങ്ങളെ വളർത്തുന്നതോടപ്പം കുമരനെല്ലൂർ സ്കൂളിന്റെ വികസന പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും സ്പോട്ടിന്റെ സേവന പ്രവത്തനത്തിൽ പെടുന്നതാണ്. 3000 പേർക്ക്  ഇരുന്ന് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പാലിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അലി കുമരനെല്ലൂർ,പ്രധാനധ്യാപിക സി.കെ.സുനിത, സെക്രട്ടറി കെ.വേണുഗോവിന്ദൻ, പി.രാജീവ്,കെ.കെ.അബ്ദുൽ കാദർ ഹാജി,കെ.മുസ്തഫ, ടി.കാലിദ്,കെ.വി.ഷാഹുൽ,ഹംസ കോമത്ത്, കെ.കെ.ഷമീർ എന്നിവർ പറഞ്ഞു.  എമിറേറ്റ് മാൾ എടപ്പാൾ നൽക്കുന്ന വിന്നേഴ്സ് ട്രോഫിക്കും ഡ്രീം വിംഗ്സ്  ട്രാവൽസ് കുമരനെല്ലൂർ  നൽകുന്ന റണ്ണേഴ്സ്  ട്രോഫിക്കും വേണ്ടിയാണ് മൽസരം.16 ടീമുകളാണ് മൽസരിക്കുന്നത്.