26 April 2024 Friday

കെഎസ്ആർടിസി ബസ്സിൽ 16 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 63 കാരൻ പിടിയിൽ

ckmnews


കുന്നംകുളം:കെഎസ്ആർടിസി ബസ്സിൽ 16 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.തൃശ്ശൂർ ശങ്കരയ്യർ റോഡിൽ താമസിക്കുന്ന ചിറ്റിലപ്പള്ളി വീട്ടിൽ 63 വയസ്സുള്ള ലാസറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് വയോധികൻ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് കെഎസ്ആർടിസി ബസ് കുന്നംകുളം പോലീസ് സ്റ്റേഷനു മുൻപിലെത്തിച്ച് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലും കേസുണ്ട്.കോയമ്പത്തൂരിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി കേരളത്തിൽ എത്തിച്ച് ജ്വല്ലറികളിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ ജോലിയെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.