26 April 2024 Friday

അഷ്റഫ് കൂട്ടായ്മ റസ്ക്യൂ ഫോഴ്സ് രൂപീകരണവും സ്നേഹാദരവും സംഘടിപ്പിച്ചു

ckmnews

പെരുമ്പി ലാവ് :ഒരേ പേരുകളിലുള്ള മനുഷ്യരെ സംഘടിപ്പിച്ചു കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയും ഒപ്പം ലഹരിക്കെതിരെ ഒരുമിക്കാം നമുക്കൊന്നായി എന്ന മുദ്രാവാക്യമുയർത്തിയും അഷ്റഫ്  കൂട്ടായ്മ വേറിട്ട മാതൃകയൊരുക്കി.പെരുമ്പിലാവ് ജംഗ്ഷനിലെ ക്രൗൺ ഹാളിൽ സംഘടിപ്പിച്ച അഷ്റഫ് കൂട്ടായ്മയുടെ ജില്ല സംഗമത്തിന്റെ ഉദ്ഘാടനം കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് പി.ഐ. രാജേന്ദ്രൻ  നിർവ്വഹിച്ചു.ചില അഷ്റഫ്മാർ ഒരു ചായക്കടയിലൂടെ ഒത്തുചേർന്നപ്പോൾ തോന്നിയ ആശയം ഇന്ന് സംസ്ഥാനത്തും നാളെ വേൾഡ് റെക്കോഡിലേക്കും ഉയരുകയാണെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും മനുഷ്യ നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മക്ക് മുഴുവൻ പിന്തുണയും അറിയിക്കുന്നതായും അദ്ദേഹംപറഞ്ഞു.അഷ്റഫ്  കൂട്ടായ്മ ജില്ല പ്രസിഡന്റ് അഷ്റഫ് ചാവക്കാട് അധ്യക്ഷത വഹിച്ച സംഗമത്തിൽ അഷ്റഫ് മൗവ്വൽ സംഘടനാ സന്ദേശം നൽകി. അഷ്റഫ് മനരിക്കൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പഞ്ചായത്തംഗങ്ങളായ രാജേഷ് കടവല്ലൂർ, ഹക്കീം പള്ളിക്കുളം,അഷ്റഫ് ഐ.പി., അഷ്റഫ് കാപ്പാടൻ, ഡോ. ഷാജി പി കാസിം, ജാബിർ തൃത്തല്ലൂർ ,ഹരി ഇല്ലത്ത് , കമറുദീൻ എം.എ., രാഘേഷ് പി രാഘവൻ,  റഫീക്ക് കടവല്ലൂർ, കെ.ഐ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. റിട്ട. സബ്  ഇൻസ്പെക്ടർ കെ.എ. മുഹമ്മദ് അഷ്റഫ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. കൂട്ടായ്മ ജില്ല സെക്രട്ടറി അഷ്റഫ് ആൽത്തറ സ്വാഗതവും കൂട്ടായ്മ  സ്വാഗത സംഘം ചെയർമാൻ ടിക് ടാക് അഷ്റഫ് നന്ദിയും പറഞ്ഞു.