26 April 2024 Friday

കോട്ടേൽ സ്വാബിരിയ്യ സനദ് ദാന വാർഷിക സമ്മേളനത്തിന് തുടക്കമായി

ckmnews

പെരുമ്പിലാവ് :കോട്ടോൽ വലിയുള്ളാഹി ശംസുൽ ആരിഫീൻ ബീരാവുണ്ണി മുസ്ലിയാർ (റ) സ്മാരക

സ്വാബിരിയ്യ ദർസ്  തഹ്ഫീളുൽ ഖുർആൻ കോളേജിൽ അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന

സനദ് ദാന വാർഷിക സമ്മേളനത്തിന്  തുടക്കമായി.വെള്ളിയാഴ്ച കാലത്ത് നടന്ന മഖാം സിയാറത്തിന് മഹല്ല് ഹത്തീബ് ഉസ്താദ് കെ കെ സുലൈമാൻ അൻവരി നേതൃത്വം നൽകി

മഹല്ല് പ്രസിഡൻറ് ടി എ മൻസൂർ പതാക ഉയർത്തി.ഇബ്രാഹിം ഫൈസി പഴുന്നാന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.മഹല്ല് പ്രസിഡന്റ് എ.എ ഉമ്മർ ഹാജി,

 ട്രഷറർ പി.എം അലി,വൈസ് പ്രസിഡണ്ട് മാരായ ഷറഫുദ്ദീൻ,ഹമീദ്,ജോയിൻ സെക്രട്ടറി വി.എ ഖാലിദ്,കമ്മറ്റി അംഗം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

ജുമാഅനിസ്കാരാനന്തരം നടന്ന സദസ്സിൽ ശൈഖുനാ അൽ ഉസ്താദ് സിദ്ദിഖ് ഹസനി പല്ലാരിമംഗലം

 സ്ഥാനവസ്ത്ര വിതരണം നടത്തി.32 ഹാഫിളുകൾക്കും 30 സ്വാബിരികൾക്കുമാണ്  സ്ഥാന വസ്ത്രം വിതരണം ചെയ്തത്.മതപണ്ഡിതൻമാർ ,മഹല്ല് കമ്മിറ്റി അംഗങ്ങൾ, മഹല്ല് നിവാസികൾ ,വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.