26 April 2024 Friday

മേലേ മാന്തടത്ത് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു

ckmnews

മേലേ മാന്തടത്ത് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു


ചങ്ങരംകുളം:മേലേ മാന്തടത്ത് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ബൈക്ക് യാത്രക്കാരായ പന്താവൂർ സ്വദേശി മനക്കടവത്ത് മുബഷിർ(23)മുബീന(28)മകൾ ഷിയ ഫാത്തിമ(4 വയസ്)എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകിയിട്ട് ആറ് മണിയോടെ തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മേലേ മാന്തടത്ത് എംഎം മോട്ടോഴ്സിന് സമീപത്താണ് അപകടം.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു