01 May 2024 Wednesday

തിരുവോണ ദിനത്തില്‍ GHSS എടപ്പാളിന്റെ മാറുന്ന മുഖം ലൈവിലെത്തിച്ച് വിദ്യാസ്മൃതി

ckmnews

*GHSS എടപ്പാളിന്റെ മാറുന്ന മുഖം 'വിദ്യാസ്‌മൃതി'യിലൂടെ  FB ലൈവിൽ.* 


എടപ്പാൾ : തിരുവോണദിനത്തിൽ  എടപ്പാൾ ഗവൺമെൻ്റ് സ്കൂളിൽ നിന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ സ്‌കൂളോർമ്മകൾ പുതുക്കിയും സ്കൂളിന്റെ വികസനം നേരിൽ കണ്ടും പൂർവ്വവിദ്യാർഥികൾ സന്തോഷം പങ്കിട്ടു. 


കഴിഞ്ഞ മാസങ്ങളിൽ സ്കൂളിൽ വരാൻ കഴിയാത്തതിൽ  നൊമ്പരപ്പെട്ടു കഴിയുന്ന ഇപ്പോഴത്തെ വിദ്യാർത്ഥികൾക്കും സ്കൂൾ കാഴ്ചകൾ അനുഭവമായി.


ലോകമാനമുള്ള GHSS എടപ്പാളിന്റെ വിദ്യാർത്ഥികൾക്ക് മധുരിക്കുന്ന  ഓണസമ്മാനമായി മാറി *'ആൽമരത്തണലിലെ ആയിരം ഓർമ്മകൾ'* എന്നു പേരിട്ട സ്കൂൾ ലൈവ്. 


സോഷ്യൽ മീഡിയയിലൂടെ GHSS എടപ്പാളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ *'വിദ്യാസ്മൃതി'* യുടെ ആഭിമുഖ്യത്തിലായിരുന്നു ഈ FB Live.


PTA പ്രസിഡൻ്റും 'വിദ്യാസ്മൃതി' അധ്യക്ഷനുമായ റഫീഖ് എടപ്പാൾ സ്കൂളിൻ്റെ വികസനപദ്ധതികളും ഓർമ്മകളും പങ്കുവെച്ചു. 


ഓർമ്മക്കൂട്ടം ചെയർമാൻ ബിനേഷ് ശ്രീധർ, എഴുത്തുകാരനും വിദ്യാസ്മൃതി സെക്രട്ടറിയുമായ നജ്മു എടപ്പാൾ, അസീസ് നടുവട്ടം എന്നിവരും സംബന്ധിച്ചു.


https://m.facebook.com/story.php?story_fbid=185683212930955&id=100044678318562