01 May 2024 Wednesday

അണ്ടത്തോട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ckmnews

അണ്ടത്തോട് : തൃശൂർ അണ്ടത്തോട് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അണ്ടത്തോട് പെരിയമ്പലം പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന മേനോത്ത് സുനിൽ മകൾ അശ്വിനിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് വടക്കേകാട് സബ് ഇൻസ്പെക്ടർ സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിദ്യാർത്ഥിനിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


മാതാവ് വിനീത, സഹോദരൻ : സുവിൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് നടക്കും.