05 May 2024 Sunday

അസുഖത്തെ തുടര്‍ന്ന് ഒമാനില്‍ നിന്ന് ചികില്‍സക്കായി നാട്ടിലേക്ക് വന്ന പട്ടാമ്പി സ്വദേശി മരിച്ചു

ckmnews


പട്ടാമ്പി : അസുഖത്തെ തുടര്‍ന്ന് ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് വന്ന പ്രവാസി യുവാവ് മരിച്ചു . പട്ടാമ്പി വല്ലപ്പുഴ സ്വദേശി കണ്ണംകുര്‍ശി മുഹമ്മദ് മുസ്‍തഫ (38) ആണ്  മരിച്ചത്. അസുഖ ബാധിതനായി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് വന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒമാനിലെ സലാലയില്‍ ജോലി ചെയ്‍തിരുന്ന മുഹമ്മദ് മുസ്‍തഫ ഗര്‍ബിയയിലെ അല്‍ ഹംദി ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ - ഷഫ്‍ന. മക്കള്‍ - മുഫീദ്, മുനീഫ്.