26 April 2024 Friday

മാനവ സൗഹാർദ സംഗീത യാത്രയ്ക്ക് പെരുമ്പിലാവിൽ സ്വീകരണം :സംഘാടകസമിതി രൂപവൽക്കരിച്ചു.

ckmnews


പെരുമ്പിലാവ് :കേരള കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2023 മെയ് രണ്ടിന് തിരുവനന്തപുരത്തുനിന്നും ആരംഭിച്ച്  22ന് കാസർഗോഡ് സമാപിക്കുന്ന മാനവ സൗഹാർദ്ദ സംഗീത യാത്രയ്ക്ക് പെരുമ്പിലാവിൽ സ്വീകരണം നൽകുമെന്ന് ജില്ലാ സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 


ഇതോടെ അനുബന്ധിച്ച് നടന്ന തൃശ്ശൂർ ജില്ലാ  സംഘാടകസമിതി രൂപവൽക്കരണ സമ്മേളനം പ്രശസ്ത കവിയും  ഗാനരചയിതാവുമായ  റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.


 സംഗീത യാത്രയുടെ ക്യാപ്റ്റനും പ്രശസ്ത ഗായകനുമായ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സംഗീത യാത്രാ ഡയറക്ടർ ഇബ്രാഹിം മൊഗ് റാൾ, സനു അശോക്,  ഫസൽ നാദാപുരം, ഷാഹുൽ ഹമീദ് ചെഞ്ചേരി, ഉണ്ണികൃഷ്ണൻ എം.കെ. , ജാഫർ പേരാൽ , മൂസാ പാട്ടീലത്ത്,  എം.എൻ. സലാഹുദീൻ, ഷഹീദ് പാലിയത്ത് , റ്റി.പി. അസീസ് , എന്നിവർ സംസാരിച്ചു. സംഗീത യാത്രയുടെ തൃശ്ശൂർ ജില്ലാ  രക്ഷാധികാരിയായി ഗാന രചയിതാവ്  ബി.കെ.  ഹരിനാരായണനെ തിരത്തെടുത്തു. സംഘാടകസമിതിയുടെ തൃശ്ശൂർ ജില്ലാ ചെയർമാനായി ടി എം ബഷീറിനെയും കൺവീനറായി എം എ കമറുദീൻ   എന്നിവരെയും തിരഞ്ഞെടുത്തു. യാത്രയിൽ പത്മശ്രീ കൈതപ്രം ദാമോദരൻ, ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ ,  കെ ജി മാർക്കോസ്,  ഡോക്ടർ പോൾ പൂവത്തിങ്കൽ,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.