26 April 2024 Friday

ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ckmnews


ഗുരുവായൂര്‍ : ഗുരുവായൂരില്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകന്‍ ജിജോ (44) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  രാത്രി ഏറേ നേരം കഴിഞ്ഞിട്ടും ജിജോയെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ബന്ധുക്കളോട് വിവരം അറിയിക്കുകയായിരുന്നു . ബന്ധുക്കള്‍ സ്ഥാപനത്തിലെത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വീട്ടിലുണ്ടായിരുന്ന താക്കോല്‍ എടുത്ത് കൊണ്ടുവന്ന് തുറന്ന് നോക്കിയപ്പോഴാണ് ജിജോയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആക്ടസ് പ്രവര്‍ത്തകരുടെ സഹായത്തോടെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രമുഖ അരി, പലവൃജ്ഞന കമ്പനിയുടെ ഗുരുവായൂരിലെ ഡിസ്ട്രിബ്യൂട്ടറായിരുന്നു ജിജോ. കമ്പനിയധികൃതരുമായുള്ള സാമ്പത്തിക ബാധ്യതയിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു.