26 April 2024 Friday

ആലംകോട് അവറാന്‍പടിയില്‍ കേട് വന്ന മത്സ്യം ഉപേക്ഷിച്ചതായി പരാതി

ckmnews

ആലംകോട് അവറാന്‍പടിയില്‍ കേട് വന്ന മത്സ്യം ഉപേക്ഷിച്ചതായി പരാതി


ചങ്ങരംകുളം:ആലംകോട് അവറാന്‍പടിയില്‍ കേട് വന്ന മത്സ്യം ഉപേക്ഷിച്ചതായി പരാതി.അവറാന്‍ പടിയില്‍ അബുവിന്റെ ചായക്കടക്ക് പുറകിലാണ് പുഴുവരിച്ച നിലയില്‍ ഒരു ബോക്സ് മത്സ്യം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിശോധന നടത്തിയപ്പോളാണ് ഉപേക്ഷിച്ച മത്സ്യം കണ്ടെത്തിയത്.ഇത്തരം സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.