26 April 2024 Friday

വടക്കേക്കാട് നായരങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

ckmnews



വടക്കേക്കാട്  : നായരങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു .   വൈലത്തൂർ സ്വദേശി പുത്തൂർക്കുളം വീട്ടിൽ രവീന്ദ്രൻ മകൻ ഭരതൻ(36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന തമിഴ് നാട് സ്വദേശിക്ക് പരി ക്കേറ്റു. ഇന്നലെ രാത്രി 8:20 ഓടെയാണ് നായരങ്ങാടി വടക്കേക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.