26 April 2024 Friday

കേച്ചേരിയിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്കേറ്റു

ckmnews


കേച്ചേേരി :    ചൂണ്ടൽ  പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ  തൂവാനൂർ ചോട്ടിലപ്പാറ യിലെ 25 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കടന്നൽ കുത്തേറ്റത്.


കടന്നൽ അക്രമത്തിൽ പരിക്കേറ്റവരെ ചൂണ്ടൽ സെൻ ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പൊനരാശേരി ദിനേശൻ എന്ന വ്യക്തിയുടെ സ്ഥലത്ത് 30 ഓളം വരുന്ന തൊഴിലുളറപ്പ് തൊഴിലാളികൾ പണിയെടുത്തിരുന്നു.


ഇവരെയാണ് കടന്നൽ കൂട്ടം കൂട്ടത്തോടെ കുത്തി പരിക്കേൽപിച്ചത്.കടന്നൽ കുത്തേറ്റ ഒരാളുടെപരിക്ക് ഗുരുതരമാണ്ണ്. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ, വൈസ് പ്രസിഡണ്ട് പിടി ജോസ് ബ്ലോക്ക് പ്രസിഡണ്ട് ആൻസി വില്യംസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമോദ്, ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറി ശൈല പി എ, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ഫ്രാൻസിസ്, ചൊവ്വന്നൂർ  ബ്ലോക്ക് ബിഡിഒ വിനീത്, ജോയിന്റ്  ബിഡിയോ സന്തോഷ് കുമാർ, വില്ലേജ് എക്സ്റ്റന്റ്  ഓഫീസർ ഷാജഹാൻ, എന്നിവർ സ്ഥലംസന്ദർശിച്ചു.