08 May 2024 Wednesday

പെൻഷൻ ഇൻസെന്റീവ് കുടിശ്ശിക ഉടൻ ലഭ്യമാക്കണം:കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മറ്റി

ckmnews

പെൻഷൻ ഇൻസെന്റീവ് കുടിശ്ശിക ഉടൻ ലഭ്യമാക്കണം:കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മറ്റി


ചങ്ങരംകുളം:സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാർക്ക് കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇൻസെന്റിവ് തുക ലഭിക്കുന്നില്ലെന്നും കോവിഡ് മഹാമാരി കാലത്തും വീടുകളിൽ പെൻഷൻ  എത്തിച്ച ജീവനക്കാരെ ഇടതുസർക്കാർ വഞ്ചിക്കുകയാണെന്നും കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മറ്റി കുറ്റപ്പെടുത്തി.ഇതുവരെയുള്ള മുഴുവൻ ഇൻസന്റീവ് തുകയും കുടിശ്ശിക തീർത്ത് അനുവദിക്കുക, പെൻഷൻ ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് കോവിഡ് കാലത്ത് രണ്ട് തവണ 1000 രൂപ വീതം വിതരണം ചെയ്തതിലെ ഇൻസന്റീവ് തുക അനുവദിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉടൻ പരിഹരിക്കാത്ത പക്ഷം പ്രത്യക്ഷ സമര രംഗത്തേക്കിറങ്ങുമെന്ന് കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മറ്റി അറിയിച്ചു.താലൂക്ക് പ്രസിഡന്റ് ഷെബീർ എടപ്പാൾ അധ്യക്ഷത വഹിച്ച യോഗം  സംസ്ഥാന കമ്മറ്റി മെമ്പർ രാജാറാം ഉദ്ഘാടനം ചെയ്തു, നൂറുദ്ധീൻ മാറഞ്ചേരി,  സോമവർമ കെ, സുരേന്ദ്രനാഥ് കെ, സവിത പി,സുനിൽ വട്ടംകുളം , ഫൈസൽ സ്നേഹനഗർ , ജാസിയ ,  കവിത, ശശീന്ദ്രൻ വട്ടംകുളം, സന്തോഷ് കുമാർ കെ ,  തുടങ്ങിയവർ പങ്കെടുത്തു.