26 April 2024 Friday

ഒറ്റപ്പാലത്തിനടുത്ത് ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു അപകടത്തിൽ മരിച്ചത് കുന്നംകുളം കടങ്ങോട് സ്വദേശികൾ

ckmnews

ഒറ്റപ്പാലത്തിനടുത്ത് ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അപകടത്തിൽ മരിച്ചത് കുന്നംകുളം കടങ്ങോട് സ്വദേശികൾ

ഒറ്റപ്പാലം:മങ്കര കണ്ണമ്പരിയാരത്ത് ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കുന്നംകുളം കടങ്ങോട് ആദൂർ കളരിവളപ്പിൽ മണികണ്ഠന്റെ മകൻ കെ.എം. മിഥുൻ (23), ആദൂർ ഷെയ്ഖ് ഹൗസിൽ സിക്കന്തറിന്റെ മകൻ മുഹമ്മദ് ഗൗഷ് (19) എന്നിവരാണ് മരിച്ചത്.



ബൈക്ക് നിയന്ത്രണംവിട്ട് ലോറിയിലിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ സാരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരിച്ചു.


ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഗൗഷ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മുഹമ്മദ് ഗൗഷിന്റെ പിതാവിന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലേക്ക് പോകുംവഴിയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.



എരുമപ്പെട്ടി പ്രോവിഡൻസ് കോളേജിലെ പ്ലസ്ടു വിദ്യാർഥിയാണ് മുഹമ്മദ് ഗൗഷ്. മാതാവ്: റംല. സഹോദരി: ഹിമ.


വിദേശത്ത് വാഹനമെക്കാനിക്കായ മിഥുൻ ഒരുമാസംമുൻപാണ് നാട്ടിലെത്തിയത്. അമ്മ: സുനിത. സഹോദരൻ: അമൽ.