26 April 2024 Friday

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുന്നംകുളത്തെ കെഎസ്എഫ്ഇ ജീവനക്കാരൻ മരിച്ചു

ckmnews


എരുമപ്പെട്ടി:നെല്ലുവായില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുന്നംകുളം കെഎസ്എഫ്ഇ ജീവനക്കാരൻ മരിച്ചു. നെല്ലുവായ് തറയില്‍ ചാക്കുണ്ണിയുടെ മകൻ ജോണ്‍സണ്‍ ( 51) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജോണ്‍സന് ഗുരുതരമായി പരുക്കേറ്റിരുന്നു.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സായിലിരിക്കെ ഇന്നലെ രാത്രി 11.30 യോടെ മരണം സംഭവിച്ചു.സിജി ഭാര്യയാണ്. അന്‍ റോസ്, അനു റോസ് എന്നിവര്‍ മക്കളാണ്.