01 May 2024 Wednesday

ശബരിമല തീർത്ഥാടനം;മിനി പമ്പയിൽ പരിമിതമായ സൗകര്യങ്ങളൊരുക്കും. കെ .ടി.ജലീൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.

ckmnews

എടപ്പാൾ: ശബരിമല തീർത്ഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കുറ്റിപ്പുറം മിനി പമ്പയിൽ  പരിമിതമായ സൗകര്യങ്ങൾ ഒരുക്കാൻ കെ.ടി.ജലീൽ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. തീർത്ഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും മല്ലൂർ  ക്ഷേത്രത്തിന് ഉള്ളിൽ സൗകര്യം കണ്ടെത്തും. കടവിൽ മണൽ ചാക്ക് ഒരുക്കിയും , സുരക്ഷ വേലി സ്ഥാപിച്ചും കുളിക്കാൻ സൗകര്യം ഒരുക്കുന്നതിനൊപ്പം വെളിച്ച സംവിധാനങ്ങളും ഒരുക്കും.കുറ്റിപ്പുറം എടപ്പാൾ സംസ്ഥാന പാതയിലെ റോഡരിക്  കയ്യേറിയുള്ള വഴിയോര കച്ചവടങ്ങൾ പൂർണമായും ഒഴിപ്പിച്ച് കുറ്റിക്കാടുകൾ വെട്ടിയൊതുക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കും.ഫയർ ഫോഴ്സ്, പോലീസ് , ഡോക്ടർ എന്നിവരുടെ സേവനം 24 മണിക്കുറും സ്ഥലത്ത് ലഭ്യമാക്കും. കുറ്റിപ്പുറം ആഹാറിൽ ചേർന്ന എ.ഡി.എം മെഹറലി, ഡെപ്യൂട്ടി കലക്ടർ ടി മുരളി, ഡി.ടി.പി .സി സെക്രട്ടറി വിപിൻ ചന്ദ്രൻ , ഡെപ്യൂട്ടി തഹസിൽദാർ സുകേഷ് ടി , എൻ എച്ച് ഉദ്യോഗസ്ഥർ , പഞ്ചായത്ത് സെക്രട്ടറി , തുടങ്ങിയവർ പങ്കെടുത്തു