01 May 2024 Wednesday

എന്‍എസ്എസ് വിദ്യാർഥികള്‍ തവനൂരിലെ പ്രതീക്ഷാഭവന്‍ സന്ദര്‍ശിച്ചു.

ckmnews

എന്‍എസ്എസ് വിദ്യാർഥികള്‍ തവനൂരിലെ പ്രതീക്ഷാഭവന്‍ സന്ദര്‍ശിച്ചു.


എടപ്പാള്‍:കനിവിന്റെ കരങ്ങളുമായി കാടഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എന്‍എസ് വിദ്യാര്‍ഥികള്‍ തവനൂരിലെ പ്രതീക്ഷാഭവന്‍ സന്ദര്‍ശിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികള്‍ക്ക് കഥ പറഞ്ഞും പാട്ടുപാടിയും നൃത്തംവച്ചുമാണ് വിദ്യാര്‍ഥികള്‍ സന്തോഷം പകര്‍ന്നുകൊടുത്തത്. സ്‌ക്രാപ്പ് ചാലഞ്ച് വഴി ശേഖരിച്ച അവശ്യവസ്തുക്കളും അധികൃതര്‍ക്ക് കൈമാറി. എന്‍എസിഎസിന്റെ  കമ്യൂണിറ്റി വര്‍ക്കുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. പ്രോഗ്രാം ഓഫീസര്‍ ദിവ്യ, അധ്യാപകരായ കൃഷ്ണകുമാര്‍, നിഷ, വളണ്ടിയര്‍ ലീഡര്‍മാരായ പി പി റിസ്‌വാന, പവന്‍ ടി പ്രദീപ്, അഹമ്മദ് അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.