26 April 2024 Friday

കേച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റ സംഭവം; 4 പ്രതികള്‍, 3 പേരെ തിരിച്ചറിഞ്ഞു, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

ckmnews

കേച്ചേരി : കേച്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് നാലുപേര്‍ ചേര്‍ന്നെന്ന് പൊലീസ്. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു. പട്ടിക്കര സ്വദേശികളായ റബീഹ്, റിൻഷാദ്, റാഷിദ്, എന്നിവരാണ് മൂന്നുപേർ. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഡിവൈഎഫ്ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീന് നേരെ ആക്രമണമുണ്ടായത്.  അക്രമത്തിന് പിന്നിൽ എസ്‍ഡിപിഐ പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചിരുന്നു.