26 April 2024 Friday

കോണ്‍ഗ്രസ്സ് നേതാവ് കൊടക്കാട്ട് കോയ അന്തരിച്ചു

ckmnews

കോൺഗ്രസ് നേതാവ് കൊടക്കാട്ട് കോയ അന്തരിച്ചു.


എടപ്പാൾ: വട്ടംകുളം  മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് തൈക്കാട് കൊടക്കാട്ട് കോയ (56) അന്തരിച്ചു.

മണ്ഡലം കോൺഗ്രസ് നിർവാഹക സമിതി അംഗമാണ്. വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, വട്ടംകുളം പഞ്ചായത്ത് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ജോ.കൺവീനർ, തൈക്കാട് മേഖലാ കോൺഗ്രസ് പ്രസിഡണ്ട്, വാർഡ് യു.ഡി.എഫ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.