26 April 2024 Friday

കാണിപ്പയ്യൂരിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി

ckmnews


കുന്നംകുളം: കാണിപ്പയ്യൂർ മേഖലയിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി. 300 ലിറ്റർ വാഷും വാറ്റുവാനായി ഉപയോഗിക്കുന്ന അടുപ്പ് ഗ്യാസ്കുറ്റി പാത്രങ്ങൾ തുടങ്ങിയ ഉപകരണങ്ങളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വൈകിട്ട് നാലരയേടെ കാണിപ്പയ്യൂർ പോട്ടക്കുളം മേഖലയിൽ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ  അനധികൃതമായി സൂക്ഷിച്ച വാറ്റും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെത്തിയത്.