11 May 2024 Saturday

തിരൂരിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം വീട്ടമ്മക്ക് ദാരുണാന്ത്യം: നാല് പേർക്ക് പരിക്ക്

ckmnews

തിരൂര്‍ : തിരൂരിൽ ഓട്ടോറിക്ഷയും സ്വകാര്യ  ബസ്സും കൂട്ടിയിടിച്ച്  വീട്ടമ്മക്ക് ദാരുണാന്ത്യം. തിരൂർ പൂക്കയിൽ സീന വില്ലയിൽ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവറടക്കം നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മരുമകൾ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിൻ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവർ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്പാട്ട് മുജീബ് (40) എന്നിവരെ സാരമായ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിൽസക്കു ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.