26 April 2024 Friday

ഹർത്താൽ ദിവസം പെരുമ്പിലാവ് ഒറ്റപ്പിലാവില്‍ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവം: ഒരാളെ കുന്നംകുളം പോലീസ് പിടികൂടി

ckmnews

കുന്നംകുളം: ഹർത്താൽ ദിവസം പെരുമ്പിലാവ് ഒറ്റപ്പിലാവിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത രണ്ടംഗ പോപ്പുലർ ഫ്രണ്ട്  പ്രവർത്തകരിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് അതിനെയിൽ വീട്ടിൽ   സയ്യിദ് മുഹമ്മദ്  അദ്‌നാനെയാണ് (25)  കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസംഗം അറസ്റ്റ് ചെയ്തത്.