26 April 2024 Friday

പഴഞ്ഞി പെരുന്നാൾ:ചമയങ്ങളില്ലാതെ ഗജസംഗമം പങ്കെടുത്തത് 29 ഗജവീരൻമാർ

ckmnews

പഴഞ്ഞി പെരുന്നാൾ:ചമയങ്ങളില്ലാതെ ഗജസംഗമം പങ്കെടുത്തത് 29 ഗജവീരൻമാർ


ചങ്ങരംകുളം:കോവിഡിനു ശേഷം പഴഞ്ഞി പെരുന്നാളിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് പഴഞ്ഞി  ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് നടന്ന ഗജസംഗമം ഉൽസവ  പ്രേമികൾക്കും ആനപ്രേമികൾക്കും ആവേശമായി.ചമയങ്ങളില്ലാതെ പേരുകേട്ട  29 ഗജവീരന്മാർ ഗജസംഗമത്തിൽ പങ്കെടുത്തു.വൈകീട്ട് അഞ്ചോടെ മൈതാനത്തേക്ക് വാദ്യമേളങ്ങളോടു കൂടി ഒരോ പ്രാദേശിക കമ്മറ്റികളുടെ ഗജവീരന്മാർ  മൈതാനത്തേക്ക് നീങ്ങി.ഉൽസവ പ്രേമികളുടെ ആരാധന പാത്രങ്ങളായ കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാർ മൈതാനത്ത് എത്തുമ്പോൾ ആർപ്പ് വിളികളും , വർണ്ണ പൊട്ടുകൾ ആകാശത്തേക്ക് വാരിവിതറിയും  ഗജസംഗമം ആരാധകരും ,കമ്മറ്റികാരും സംഗമം വർണ്ണാഭമാക്കി.പങ്കെടുത്ത ഗജവീരമാർക്ക് മുകളിൽ മുത്തുക്കുടകൾ നിരന്നതോടെ  പെരുന്നാൾ പ്രേമികൾ ആർത്ത് വിളിച്ച് പെരുന്നാളാഘോഷത്തിൽ പങ്കാളികളായി.ചമയങ്ങളില്ലാത്ത ഗജസംഗമത്തിൽ പൂക്കാവടികളും ,മുത്തുക്കുടകളും , വാദ്യമേളങ്ങളും കാഴ്ചകാർക്ക് നയന മനോഹര കാഴ്ചയായി