26 April 2024 Friday

പഴഞ്ഞി പോർക്കുളത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; ഫോറൻസിക്ക് പരിശോധന നടത്തി

ckmnews

പോർക്കുളം : പള്ളിപ്പെരുന്നാൾ കണ്ട് മടങ്ങി വരികയായിരുന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് സംഭവത്തിൽ തൃശ്ശൂരിൽ നിന്നുള്ള  ഫോറൻസിക്ക് സംഘം പോർക്കുളത്തെത്തി പരിശോധന നടത്തി. അക്രമത്തിൽ പരിക്കേറ്റ പോർക്കുളം കുടക്കാട്ടിൽ വീട്ടിൽ 23 വയസ്സുള്ള രാഹുൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ   തീവ്രപരിചന വിഭാഗത്തിൽ ചികിത്സയിലാണ്.