26 April 2024 Friday

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്പോർട്സ് മീറ്റ് നടത്തി.

ckmnews

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്പോർട്സ് മീറ്റ് നടത്തി.



ചങ്ങരംകുളം : കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്പോർട്സ് മീറ്റ് നടത്തി. വെള്ളിയാഴ്ച രാവിലെ  ആരംഭിച്ച സ്പോർട്സ് മീറ്റ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ജോയിൻ സെക്രട്ടറി സുബൈർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിനു ശേഷം   ദീപശിഖ ഏറ്റുവാങ്ങി തിരി തെളിയിച്ചു.തുടർന്ന്  റിലേ ഓട്ടം, 100 മീറ്റർ ,  200 മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, ഡിസ്കസ് ത്രോ തുടങ്ങിയ കായിക ഇനങ്ങളിൽ നാല് വിഭാഗങ്ങളായി  വിദ്യാർത്ഥികൾ  മത്സരിച്ചു.മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക്  സമ്മാനങ്ങൾ  നൽകി. പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൽ നാസർ, പ്രിൻസിപ്പാൾ ലിനി ഷിബു, കായികഅധ്യാപകന്മാരായ സുനിൽ, സുച്ചിൻ,പിടിഎ പ്രസിഡണ്ട് അനിൽ കെ ജോസ്,വൈസ് പ്രസിഡന്റ് സരീഷ്,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം  നൽകി