26 April 2024 Friday

ചങ്ങരംകുളം മേഖല മുസ്ലിംലീഗ് സിഎച്ച് അനുസ്മരണം സെപ്റ്റംബർ 29ന് നടക്കും

ckmnews



ചങ്ങരംകുളം:ചങ്ങരംകുളം മേഖല മുസ്ലിംലീഗ് സിഎച്ച് അനുസ്മരണ സമ്മേളനം സെപ്റ്റംബർ 29ന് വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ചങ്ങരംകുളം ഗ്യാലക്സി ഓഡിറ്റോറിയത്തിൽ ഉച്ചക്ക്  2.30 തുടങ്ങുന്ന പരിപാടി 

ഡോക്ടർ എംകെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യും.പിപി യൂസഫലി സ്വാഗതം പറയുന്ന ചടങ്ങിൽ സിഎം യൂസഫ് അധ്യക്ഷത വഹിക്കും.സിപി സൈതലവി.അജിത്ത് കൊളാടി,സി ഹരിദാസ്,അഷറഫ് കൊക്കൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.മറ്റു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.മേഖല മുസ്ലിംലീഗ് പ്രസിഡണ്ട് സിഎം യൂസഫ്,ജനറൽ സെക്രട്ടറി പിപി യൂസഫലി ഭാരവാഹികളായ എം അബ്ബാസലി,ഹമീദ് ചിറവല്ലൂർ,അഷറഫ് കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു