01 May 2024 Wednesday

കടവല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ 2008-2009 എസ്എസ്എൽസി ബാച്ച് ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു

ckmnews

കടവല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ 2008-2009 എസ്എസ്എൽസി ബാച്ച് ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു


ചങ്ങരംകുളം:കടവല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ 2008-2009 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ 'എന്റെ വിദ്യാലയം വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു.കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജാബിർ കല്ലുംപുറം നിർവഹിച്ചു.പരിപാടിയുടെ കൺവീനർ റഷീം അധ്യക്ഷത വഹിച്ചു.സുമിത് കോട്ടോൽ സ്വാഗതം പറഞ്ഞ് സംസാരിച്ചു.ഹർഷാദ് കല്ലുംപുറം, ഷിജാസ് വടക്കുമുറി, ലബീബാ ഗഫൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മാപ്പിളപ്പാട്ട്, ഹിന്ദി ഗാനം, മിമിക്രി നാടൻ പാട്ട്, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ അരങ്ങേറി.രാവിലെ 10 മണിക്ക് ആരംഭിച്ച പ്രോഗ്രാം വൈകുന്നേരം 11 മണിയോടെ അവസാനിച്ചു. റഫീക്ക് ഔട്ട്ലൈൻ നന്ദി പറഞ്ഞു.