26 April 2024 Friday

കല്ലുംപുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും നേരെ സദാചാര ആക്രമണം രണ്ട് പേ‍ര്‍ പിടിയിൽ

ckmnews

കല്ലുംപുറം: കല്ലുംപുറം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമവും അസഭ്യവ‍ര്‍ഷവും. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് യുവതിക്കും ഓട്ടോറിക്ഷാ ഡ്രൈവ‍ര്‍ക്കുമെതിരെ അതിക്രമം നടത്തിയത്. 


യുവതിക്ക് നേരെയുള്ള അതിക്രമം ചോദ്യം ചെയ്തപ്പോൾ ആണ് ഓട്ടോ ഡ്രൈവ‍ര്‍ക്ക് മര്‍ദ്ദനമേറ്റത്. അക്രമം നടത്തിയ പ്രതികൾ യുവതിയുടെ മൊബൈൽ ഫോണും കവ‍ര്‍ന്നെടുത്തു.


യുവതിയുടെ പരാതിയിൽ കേസെടുത്ത കുന്നംകുളം പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കുന്നംകുളം സ്വദേശി  റൗഷാദ്, നിഖിൽ എന്നിവരാണ് പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്.