26 April 2024 Friday

കേച്ചേരി ചിറന്നെല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപം യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തി.

ckmnews

കേച്ചേരി :

കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപം യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കുന്നംകുളം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിമൃതദേഹങ്ങള്‍ പുറത്തെടുത്തു. കറുത്ത പര്‍ദ ധരിച്ച 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടേയും ആറ് വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 


കുന്നംകുളം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 


രാവിലെ 11 മണിയോടെയാണ് ആദ്യം ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പുഴയുടെ നടുഭാഗത്തായി യുവതിയുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം യുവതിയേയും കുഞ്ഞിനേയും രാവിലെ പരിസരത്ത് കണ്ടതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.