26 April 2024 Friday

കേരള കർഷകസംഘം മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17,18 തിയ്യതികളിൽ പാണ്ടിക്കാട് നടക്കും

ckmnews

കേരള കർഷകസംഘം മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17,18 തിയ്യതികളിൽ പാണ്ടിക്കാട് നടക്കും


എടപ്പാൾ:കേരള കർഷകസംഘം മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17,18 തിയ്യതികളിൽ പാണ്ടിക്കാട് വെച്ച് നടക്കും.സമ്മേളനത്തിന്റെ ഭാഗമായി കേരള കർഷകസംഘം എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുബന്ധ സെമിനാർ തവനൂർ അയിങ്കലത്ത് വെച്ച് നടന്നു.സി പി ഐ എം തവനൂർ എൽസി സെക്രട്ടറി കെ പി വേണുവിന്റെ അദ്ധ്യക്ഷതയിൽ ബെഫി കേന്ദ്രകമ്മിറ്റി അംഗം ടി നരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.സെമിനാറിൽ സഹകരണപ്രസ്ഥാനവും കാർഷികമേഖലയും എന്ന വിഷയം ഡി വെങ്കിടേശ്വരൻ അവതരിപ്പിച്ചു.കേരള കർഷകസംഘം എടപ്പാൾ ഏരിയ സെക്രട്ടറി  ഇ രാജഗോപാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ  ജില്ലാ പ്രസിഡന്റ് പി ജ്യോതിഭാസ്, ഏരിയ പ്രസിഡന്റ് സി രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ ദേവിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കേരള കർഷകസംഘം തവനൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി ജ്യോതി നന്ദി രേഖപ്പെടുത്തി.