26 April 2024 Friday

ചങ്ങരംകുളം സ്രായിക്കടവിൽ മാരക മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിൽ

ckmnews


ചങ്ങരംകുളം  : ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്കോഡും പൊന്നാനി എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ചങ്ങരംകുളം സ്രായികടവിൽ വെച്ച് രാത്രി 11 മണിയോടെ എടപ്പാൾ തുയ്യം സ്വദേശി ശ്യാംജിത്ത് (22), കുന്നംകുളം സ്വദേശികളായ മിഥുൻ (29), സനത്ത് (33) എന്നിവരെ പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു.


ഇവരുടെ കയ്യിൽ നിന്നും 53 ഗ്രാം MDMA, 6.450 ഗ്രാം ഹാഷിഷ് ഓയിൽ,150 ഗ്രാം കഞ്ചാവും പിടികൂടി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. പിടികൂടിയ മയക്കുമരുന്നിന് അഞ്ചുലക്ഷം രൂപയോളം വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓണത്തിന് വൻലാഭം പ്രതീക്ഷിച്ച് ബാംഗ്ളൂരിൽ നിന്നും മയക്കുമരുന്നുകൾ എത്തിച്ച് വില്പന നടത്തി വരികയായിരുന്ന ഇവരെ ആഴ്ച്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പിടികൂടാനായത്. ഓടി രക്ഷപ്പെട്ട പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.