26 April 2024 Friday

ഓണാഘോഷം ജനകീയ ഉത്സവമാക്കി വട്ടംകുളം ഗ്രാമപഞ്ചായത്ത്

ckmnews

ഓണാഘോഷം ജനകീയ ഉത്സവമാക്കി വട്ടംകുളം ഗ്രാമപഞ്ചായത്ത്


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഓണം ജനകീയഉത്സവം നാടിന്റെ ഉത്സവമായിമാറി.രാവിലെ മുതൽ രാത്രി വരെ നീണ്ട ആഘോഷപരിപാടികൾ  എടപ്പാൾ മേഖലയ്ക്ക്  പുതിയ അനുഭവമായി.രാവിലെ 9ന് കുറ്റിപ്പുറം റോഡിൽ നിന്നുമാരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ വാദ്യ മേളങ്ങൾക്കൊപ്പം   മാവേലിയും അകമ്പടിയായി.

കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, ജീവനക്കാർ, ജനപ്രതിനിധികൾ അണിനിരന്നു.സാംസ്കാരിക സമ്മേളനം കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം  ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് അധ്യക്ഷനായി.ചടങ്ങിൽ മഹത് വ്യക്തികളെയും 

നവസംരഭകരേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെബർ അഡ്വക്കറ്റ് പി. പി മോഹൻദാസ്, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, എം. എ. നജീബ്,ദീപ മണികണ്ഠൻ, യൂ. പി പുരുഷോത്തമൻ,പത്തിൽ അഷറഫ്, ഇബ്രാഹിം മുതൂർ  ഭാസ്കരൻ വട്ടംകുളം, കെ. എൻ. ഉദയൻ, കെ. പി രവിദ്രൻ,  തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഗ്രാമീണ മേഖലയിലെ കലാകാരൻ മാരുടെ നാടൻ പാട്ട്, ചവിട്ട് കളി, കരോകെ ഗാനമേള. ഗസൽ സന്ധ്യ  ലഹരി വിരുദ്ധ ബലൂൺ പരത്തൽ എന്നിവ നടത്തി.

തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന മെഗാ തിരുവാതിരകളി ഓണാഘോഷത്തിന് പോലീമായേകി. വിവിധ വകുപ്പുകളുടെയും സ്ഥാപ്നങ്ങളുടെയും സ്റ്റാളുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.