26 April 2024 Friday

കുന്നംകുളം മുൻ സർക്കിൾ ഇൻസ്പെക്ടറും നിലവിൽ വാഴക്കുളം സർക്കിളുമായ രാജേഷ് കെ മേനോന് തൂങ്ങി മരിച്ച നിലയിൽ

ckmnews

കുന്നംകുളം മുൻ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ മേനോൻ  തൂങ്ങി മരിച്ച നിലയിൽ


മൂവാറ്റുപുഴ: മുൻ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടറും  നിലവിൽ  വാഴക്കുളം പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായപുത്തൻകുരിശ് സ്വദേശിയായ രാജേഷ് കെ.മേനോൻ നെയണ് പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക പ്രശ്നങ്ങളും മറ്റും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ എട്ടിനാണ് ഇദ്ദേഹം വാഴക്കുളത്ത് എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്.രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

വിവരം അറിഞ്ഞ് റൂറൽ എസ്.പി വിവേക് കുമാർ ഐ.പി.എസ് സ്ഥലത്ത് എത്തി.