26 April 2024 Friday

പ്രഥമ "ഷെയർ ഏന്റ് കെയർ എക്സലൻസി അവാർഡ് " മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറി ജിന്നി കുരുവിളക്ക്.

ckmnews

പ്രഥമ "ഷെയർ ഏന്റ് കെയർ എക്സലൻസി അവാർഡ് " മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറി ജിന്നി കുരുവിളക്ക്. 


കുന്നംകുളം:സാമൂഹിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സുത്യർഹ സേവനങ്ങൾ നടത്തുന്ന വ്യക്തികൾക്ക്, മാതൃകാ പ്രവർത്തനങ്ങൾ നടത്തി മൺമറഞ്ഞുപോയ വ്യക്തികളുടെ സ്മരണയ്ക്കായി ഈ വർഷം മുതൽ

 "ഷെയർ ഏന്റ് കെയർ എക്സലൻസി അവാർഡ് " നൽകുവാൻ തീരുമാനിച്ചതായി ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ സെക്രട്ടറി ഷെമീർ ഇഞ്ചിക്കാലയിൽ എന്നിവർ അറിയിച്ചു. 

പ്രഥമ "ഷെയർ ഏന്റ് കെയർ എക്സലൻസി അവാർഡ് " ഈ വർഷം സി.വി ഉക്രുക്കുട്ടിയുടെ സ്മരണാർത്ഥം മലങ്കര മെഡിക്കൽ മിഷ്യൻ ആശുപത്രി സെക്രട്ടറി ജിന്നി കുരുവിളക്ക് സമ്മാനിക്കും. 22222 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.ബഥനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജർ ഫാ: ബെഞ്ചമിൻ ഒ.ഐ.സി മാധ്യമ പ്രവർത്തകരായ സി.എഫ് ബെന്നി,സി ഗിരീഷ് കുമാർ, ജോസ് മാളിയേക്കൽ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഭവന രഹിതർക്ക് വീടുകൾ വച്ച് നൽകുന്നതിന് മൂന്നര ഏക്കർ സ്ഥലവും, പഴഞ്ഞിയിൽ എം.ഡി കോളേജ് സ്ഥാപിക്കുന്നതിന് ഒരേക്കർ സ്ഥലവും സൗജന്യമായി നൽകിയ വ്യക്തിയാണ് സി.വി ഉക്രുക്കുട്ടി. മലങ്കര ആശുപത്രിയിൽ നടത്തിയ ജനകീയ പ്രവർത്തനങ്ങൾക്കാണ് ജിന്നി കുരുവിളയെ അവാർഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ കുന്നംകുളത്ത് നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.