01 May 2024 Wednesday

സംസ്ഥാനത്തെ അധ്യാപകർക്കായി നടത്തിയ നാടക രചന മത്സരത്തിൽ ഒന്നാം സ്ഥാനം പൊന്നാനിയിലെ ഹബീബ് മാഷിന്

ckmnews

സംസ്ഥാനത്തെ അധ്യാപകർക്കായി നടത്തിയ നാടക രചന മത്സരത്തിൽ ഒന്നാം സ്ഥാനം പൊന്നാനിയിലെ ഹബീബ് മാഷിന്


പൊന്നാനി: പൊതു വിദ്യാഭ്യാസ വകുപ്പ്  സംസ്ഥാനത്തെ അധ്യാപകർക്കായി നടത്തിയ നാടക രചന മത്സരത്തിൽ ഒന്നാം സ്ഥാനം പൊന്നാനിയിലെ ഹബീബ് മാഷിന്. 

 ഞങ്ങൾ നാടകം കളിക്കുകയാണ്" എന്ന നാടകത്തിനാണ് സമ്മാനം. നാടകത്തിന് വേണ്ടി ഉഴിഞ്ഞിട്ടൊരു ജീവിതമാണ് ഹബീബിൻ്റെത്.നാടകരചനയും പരിശീലനവും അവതരണവുമായി നാടകത്തിൻ്റെ പിന്നാലെയോടുന്നൊരു അധ്യാപകൻ. സർഗ്ഗം നാടക വേദിയെന്നൊരു ട്രൂപ്പ് സ്വന്തമായുണ്ട്. ശിഷ്യരുടെ വലിയൊരു നിരയും കൂടെയുണ്ട്. 

തെരുവിലും സ്റ്റേജിലും ഹബീബ് മാഷും കുട്ട്യോളും പതിവ് നാടകക്കാരാണ്. നാടകത്തെ സാമൂഹ്യ പരിവർത്തനത്തിന് എങ്ങനെ ഉപയോഗിക്കാമെന്നതാണ് മാഷിൻ്റെ ഊന്നൽ. ലഹരിക്കെതിരെ മാഷും കുട്ട്യോളും നടത്തിയ നാടകയാത്ര കയ്യടി നേടിയതാണ്.പാഠപുസ്തകത്തിനപ്പുറത്താണ് ഹബീബിൻ്റെ പാഠഭാഗങ്ങൾ. അധ്യാപകൻ സർഗ്ഗാത്മകമാകണമെന്നതിൻ്റെ അടയാളമാണ് ഈ അധ്യാപകൻ.