26 April 2024 Friday

കുന്നംകുളത്ത് മത്സ്യവുമായി വന്ന ബൊലേറോ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

ckmnews

കുന്നംകുളത്ത് മത്സ്യവുമായി വന്ന ബൊലേറോ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട്

മറിഞ്ഞു.


കുന്നംകുളം :തുറക്കുളം മാർക്കറ്റിൽ നിന്നും മത്സ്യവുമായി പോകുകയായിരുന്ന  ബൊലേറോ പിക്കപ്പ് ലോറി  മറിഞ്ഞു. കുന്നംകുളം യേശുദാസ് റോഡിൽ  കക്കാട്‌ മഹാഗണപതി ക്ഷേത്രത്തിന്‌ സമീപമാണ് നിയന്ത്രണം വിട്ട പിക്കപ്പ്‌ മറിഞ്ഞത്.അപകടത്തിൽ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു.അപകടത്തെത്തുടര്‍ന്ന് റോഡിള്‍ ഗതാഗതം തടസ്സപ്പെട്ടു.അപകടത്തില്‍ വാഹനത്തിന്റെ ഒരുവശം തകര്‍ന്നു ക്രൈന്‍ എത്തിയാണ് മറിഞ്ഞ ബോലേറോ പിക്കപ്പ് ലോറി ഉയര്‍ത്തിയത്.