26 April 2024 Friday

ഇടതുപക്ഷ ശരീരവും നിരോധിത സംഘടനയായ സിമിയുടെ മനസ്സുമായാണ് കെ ടി ജലീൽ പ്രവർത്തിക്കുന്നതെന്ന് കെ സുരേന്ദ്രൻ ജാമ്യം ലഭിച്ച യുവമോർച്ച പ്രവർത്തകരുമായി ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി

ckmnews

ഇടതുപക്ഷ ശരീരവും നിരോധിത സംഘടനയായ സിമിയുടെ മനസ്സുമായാണ് കെ ടി ജലീൽ പ്രവർത്തിക്കുന്നതെന്ന് കെ സുരേന്ദ്രൻ 


ജാമ്യം ലഭിച്ച യുവമോർച്ച പ്രവർത്തകരുമായി ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി


ചങ്ങരംകുളം:ഇടതുപക്ഷ ശരീരവും നിരോധിത സംഘടനയായ സിമിയുടെ മനസ്സുമായാണ് കെ ടി ജലീൽ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആരോപിച്ചു.തീവ്രവാദ സ്വഭാവമുള്ള സംഘടനകളു മായുള്ള ജലീലിന്റെ ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സംസ്ഥാന സർക്കാരിന്റെയും സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും സംരക്ഷണത്തിലാണ് ജലീൽ രാജ്യദ്രോഹ നിലപാട് സ്വീകരിക്കുന്നതെന്നും സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.ജലീൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും കെ ടി ജലീലിന്റെ എംഎൽഎ ഒഫീസിൽ കരി ഓയിൽ അടിച്ച് പ്രതിഷേധിച്ച യുവമോർച്ച ജില്ലാ നേതാക്കളെ ജാമ്യമില്ലാ വകുപ്പ് ചേർത്ത്അറസ്റ്റ് ചെയ്തതിലും പ്രധിഷേധിച്ച് ജാമ്യം ലഴിച്ച നേതാക്കൾക്ക് നൽകിയ സ്വീകര ണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സുരേന്ദ്രൻ. പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന സെക്രട്ടറി സി ത്തു കൃഷ്ണൻ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പിആർ രശ്മി നാഥ് .പി രതീഷ് കെ പി സുബ്രഹ്മണ്യൻ .സജിഷ് എലായിൽ .കെ സുബിത്ത് . ജനു പട്ടേരി . അനീഷ് മു ക്കുതല, സുധൻ കൗപ്ര. കൃഷ്ണൻപാവിട്ടപ്പുറം ..കെ ടി അനിൽകുമാർ .കരിമത്തിൽ കുഞ്ഞുണ്ണി .സുധാകരൻ നന്നംമുക്ക്  എം  .നടരാജൻ എന്നിവർ പ്രസംഗിച്ചു