26 April 2024 Friday

കോലൊളമ്പ് ഗവ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ckmnews

കോലൊളമ്പ് ഗവ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

         

 എടപ്പാൾ:കോലളമ്പ് ഗവ.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ പതാക ഉയർത്തി. വാർഡ് മെമ്പർ എൻ.ഷീജ, വൈസ് പ്രസിഡൻറ് ആർ.ഗായത്രി, ശ്രീ.മാധവൻ ചട്ടിക്കൽ, പ്രഭാകരൻ,ധർമ്മരാജൻ,മാക്കുട്ടി കെ.ട്ടി,ഗോപാലൻ മാസ്റ്റർ,വാസുദേവൻ മാസ്റ്റർ,അനസ്,നജുമുദ്ധീൻ.പി,ജയകൃഷ്ണൻ, സിറിൽ ടി.ജെ, വി ഉബൈദ്, ധന്യ എസ്. ധന്യ സി, അമൃത,ഫസീല, പ്രസിൽത തുടങ്ങിയവർ ആശംസകൾ നേർന്നു.രക്ഷിതാക്കളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളും,അദ്ധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും അണിനിരന്ന വർണശബളമായ ഘോഷയാത്ര നടന്നു.ഭാരതാംബയായും,സ്വാതന്ത്ര്യ സമര സേനാനികളായി വേഷമിട്ട കുട്ടികളും ആയിരുന്നു റാലിയുടെ പ്രധാന ആകർഷണം.പ്രദേശത്തെ ക്ലബ് പ്രവർത്തകരുടെ (ബ്ലൂ ബേർഡ്,കാസ്ക്) നേതൃത്വത്തിൽ  റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് പായസവും ,മധുരപലഹാര വിതരണവും നടന്നു.തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും,വന്ദേമാതരം ദൃശ്യാവിഷ്കാരവും നടന്നു. നേരത്തെ കുട്ടികൾക്കായി  ചിത്രരചന,പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തിയിരുന്നു. തുടർന്ന് കുട്ടികൾക്കുള്ള സമ്മാനദാനം നടന്നു.രക്ഷിതാക്കൾക്കായി നടത്തിയ നിമിഷ ക്വിസ് ഒരു നവ്യാനുഭവമായി മാറി.സ്വാതന്ത്ര്യത്തിൻ്റെ നാൾവഴിയിൽ എന്ന പേരിൽ നടത്തിയ എക്സിബിഷൻ ജനശ്രദ്ധ പിടിച്ചുപറ്റി.പ്രധാനപ്പെട്ട സമരങ്ങളും, പഴയ പത്ര റിപ്പോർട്ടുകളും, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പ്രദർശിപ്പിച്ച എക്സിബിഷൻ വളരെ വിജ്ഞാനപ്രദമായിരുന്നുസ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ് എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്കൂളിലെ സ്വാതന്ത്യദിനാഘോഷത്തിൽ പങ്കെടുത്തവരെല്ലാവരും കയ്യൊപ്പ് ചാർത്തി. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.