26 April 2024 Friday

സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


എടപ്പാൾ:രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അബ്ദുൽ മനാഫ് അനുസ്മരണാർത്ഥം ജില്ലയിലെ വിവിധ രക്ത കേന്ദ്രങ്ങളിൽ നടക്കുന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി ബി.ഡി.കെ പൊന്നാനി താലൂക്ക് കമ്മറ്റി എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 20 രക്തദാതാക്കൾ  രക്തദാനം നിർവ്വഹിച്ചു. ബി ഡി കെ  പൊന്നാനി താലൂക്ക് പ്രസിഡന്റ് നൗഷാദ് അയങ്കലം രക്തദാനം ചെയ്ത് കൊണ്ട് ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാമ്പിന് ബ്ലഡ് സെന്റർ ഓഫീസർ ഡോ.റസീന, ഇൻ ചാർജ് ഹിജാസ് മാറഞ്ചേരി, ബി. ഡി.കെ കോർഡിനേറ്റർമാരായ അലിമോൻ പൂക്കരത്തറ, രഞ്ജിത്ത് കണ്ടനകം, സുജിത്ത് പൊൽപ്പാക്കര, വാഹിദ് പന്താവൂർ, ശിവപ്രസാദ് എറവക്കാട്, വിനോദ് എരമംഗലം, മണി കാലടി,വനിതാ വിഭാഗം കോർഡിനേറ്റർ ഗ്രീന എന്നിവർ നേതൃത്വം നൽകി. ക്യാമ്പിന് കുളിർമയേകി സഹോദരിമാരായ ധന്യ, ദിവ്യ, ശ്രീജിനി എന്നിവരുടെ ആദ്യ രക്തദാനവും, വിവാഹ വാർഷികത്തിൽ രക്തദാനത്തിനായി എത്തിയ ജസീന കമറുദ്ധീൻ മകൻ നിഹാൽ റോഷൻ എന്നിവരുടെ ഒരുമിച്ചുള്ള രക്തദാനത്തിനും ക്യാമ്പ് സാക്ഷിയായി.