01 May 2024 Wednesday

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബിഎസ്എൻഎൽ ഓഫീസ് ധർണ്ണ നടത്തി

ckmnews

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബിഎസ്എൻഎൽ ഓഫീസ് ധർണ്ണ നടത്തി


എടപ്പാൾ:ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ 5 ശതമാനം ജി എസ് ടി  പിൻവലിക്കുക,പേപ്പർ ക്യാരി ബാഗിന്റെ 18% ജി എസ് ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാകുന്ന ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കുക,വ്യാപാരമേഖലയിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിന്  കാരണമാകുന്ന വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാനത്താകെ ഇന്ന് ധർണ്ണ സംഘടിപ്പിച്ചു.  വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ഇന്ന് ധർണാ സമരം സംഘടിപ്പിക്കുകയുണ്ടായി.എടപ്പാൾ ഏരിയ കമ്മിറ്റിയുടെ കീഴിൽ നടന്ന ബിഎസ്എൻഎൽ ഓഫീസ് മാർച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗവും എടപ്പാൾ ഏരിയ സെക്രട്ടറിയുമായ യുപി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രസിഡന്റ്എം കെ ഹമീദ് അധ്യക്ഷനായി. യോഗത്തിൽ എടപ്പാൾ യൂണിറ്റ് സെക്രട്ടറി മുഫാഹിദ് സ്വാഗതം പറഞ്ഞു, ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഷെരീഫ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി നന്ദി പറഞ്ഞു.