26 April 2024 Friday

യുവകലാസാഹിതി കൊളാടി സ്മാരക സാഹിത്യ പുരസ്കാരം കവി കെ.സച്ചിദാനന്ദന്

ckmnews

യുവകലാസാഹിതി

കൊളാടി സ്മാരക സാഹിത്യ പുരസ്കാരം കവി കെ.സച്ചിദാനന്ദന്


പൊന്നാനി:യുവകലാസാഹിതി കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സാഹിത്യ പുരസ്കാരം - 2022 കവി കെ. സച്ചിദാനന്ദന്. ആഗസ്റ്റ് - 13 ന് ശനിയാഴ്ച്ച കാലത്ത് 11 മണിക്ക് വെളിയങ്കോട് പുതിയിരുത്തി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൊളാടി അനുസ്മരണ സമ്മേളനത്തിൽ വെച്ച് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അഡ്വ: കെ.രാജൻ പുരസ്കാരം സമ്മാനിക്കും.സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പി.പി. സുനീർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ  കെ. സച്ചിദാനന്ദന്റെ സംഭാവനകളെ പരിചയപ്പെടുത്തി സംസാരിക്കും.യുവകലാസാഹിതി ജനറൽ സെക്രട്ടറി  ഇ.എം.സതീശൻ പ്രശസ്തിപത്രം അവതരിപ്പിക്കും.പുരസ്കാരം ഏറ്റുവാങ്ങി കെ. സച്ചിദാനന്ദൻ പ്രഭാഷണം നിർവ്വഹിക്കും.തുടർന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, അജിത് കൊളാടി, പി.രാജൻ,ഒ.എം.ജയപ്രകാശ് എന്നിവർ സംസാരിക്കും.പതിനയ്യായിരം രൂപയും (15,000 / - രൂപ ) പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്  പുരസ്കാരം.