01 May 2024 Wednesday

പെരുമ്പിലാവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു.

ckmnews


പെരുമ്പിലാവ്:സംസ്ഥാന പാതയിലെ പെരുമ്പിലാവ് ജംഗ്ഷനിൽ

നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ്

ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായ് രക്ഷപ്പെട്ടു.മൈസൂരിൽ നിന്നും

എറണാകുളത്തേക്ക് പച്ചക്കറിയുമായ് പോവുകയായിരുന്ന ലോറി ജംഗ്ഷനിലെ ഡി വൈ ഡറിൽ ഇടിച്ചു മറിയുകയായിരുന്നു.   ഡ്രൈവർ രഘു, ക്ലീനർ ഹൈസർ  എന്നിവർ  പരിക്കേൽക്കാതെ അത്ഭുതകരമായ് രക്ഷപെട്ടു.പുലർച്ചെ  രണ്ടുമണിയോടെയാണ് അപകടം നടന്നത്,

ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നും പറയുന്നു.അപകടത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ജംഗ്ഷനിലെ ഗതാഗതം  നിയന്ത്രിച്ചു.  അപകടത്തിൽ പെട്ട ലോറിയിലെ  ചരക്കുകൾ ചുമട്ടു തൊഴിലാളികൾ മറ്റൊരു ലോറിയിലേക്ക് മാറ്റി, പിന്നീട് ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ലോറി ഉയർത്തി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.