26 April 2024 Friday

കേരള പ്രവാസി സംഘo കാഞ്ഞിയൂർ യൂണിറ്റ് രുപികരിച്ചു

ckmnews

കേരള പ്രവാസി സംഘo

കാഞ്ഞിയൂർ യൂണിറ്റ് രുപികരിച്ചു


ചങ്ങരംകുളം:കേരള പ്രവാസി സംഘം

കാഞ്ഞിയൂർ യൂണിറ്റ് രുപികരിച്ചു. കേരള പ്രവാസി സംഘം കാഞ്ഞിയൂർ ഏരിയാ സെക്രട്ടറി അബ്ദുട്ടി ഉത്ഘാടനം നിർവഹിച്ചു.ഏരിയ വൈസ് പ്രസിഡന്റ് അൻവർ പെരുമ്പാൾ ആധ്യക്ഷത വഹിച്ച യോഗത്തിൽ കേരള പ്രവാസി സംഘം നന്നംമുക്ക് പഞ്ചായത്ത്‌ സെക്രട്ടറി ജെനു മൂക്കുതല ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എൽസി അംഗം ശിവാദസൻ പട്ടേരി സ്വാഗതം പറഞ്ഞു. യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് സൈദ് വാര്യത്തിനെയും,സെക്രട്ടറി ആയി ഷെഫീഖ് കാഞ്ഞിയൂർ നെയും ട്രഷറർ ആയി ഷാജി പട്ടേരി യെയും യോഗം തെരഞ്ഞടുത്തു.