26 April 2024 Friday

യുവപ്രവാസി എഴുത്തുകാരൻ കെവിഎം മൻസൂർ പോട്ടൂരിനെ അനുമോദിച്ചു

ckmnews

യുവപ്രവാസി എഴുത്തുകാരൻ കെവിഎം മൻസൂർ പോട്ടൂരിനെ അനുമോദിച്ചു


ചങ്ങരംകുളം:യുവപ്രവാസി എഴുത്തുകാരൻ കെവിഎം മൻസൂർ പോട്ടൂരിനെ സൗദ്യ ദമാം അൽഖോബാർ നവോദയ സാംസ്‌കാരിക വേദി ബഗ്ലഫ് ഏരിയ കമ്മിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.അൽഖോബാർ അസീസിയ നാലുകെട്ട് റെസ്റ്റോറന്റിലെ തിരക്ക് പിടിച്ച പാചക ജോലിക്കിടയിലും നിരവധി ഗാനങ്ങളാണ് മൻസൂർ എഴുതിതീർത്തത്.ഇവയിൽ പലതും യുട്യൂബിൽ ഹിറ്റാണ്.കഴിഞ്ഞ തിരെഞ്ഞെടുപ്പ് കാലത്ത് മുന്നൂറോളം പാട്ടുകൾ എഴുതി മാധ്യമങ്ങളിൽ താരമായിരുന്നു  മൻസൂർ.മൻസൂർ എഴുതിയ ലേഖനം മുമ്പ് ഗൾഫ് മാധ്യമം  പ്രസിദ്ധീകരിച്ചിരുന്നു