26 April 2024 Friday

കൗതുകംകൊണ്ട് കണ്ണെഴുതിയവൾ'പുസ്തകം പ്രകാശനം ചെയ്തു

ckmnews

കൗതുകംകൊണ്ട് കണ്ണെഴുതിയവൾ'പുസ്തകം പ്രകാശനം ചെയ്തു


എടപ്പാൾ:സി പി എൻ യു പി സ്കൂൾ അധ്യാപികയും സഹിത്യകാരിയും ആയ വിജയ വാസുദേവന്റെ മൂന്നാമത്തെ പുസ്തകമായ 'കൗതുകം കൊണ്ട് കണ്ണെഴുതിയവൾ ' എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു.എൻബിഎസ് കോട്ടയം വിതരണം ചെയ്യുന്ന പുസ്തകം വട്ടംകുളം സ്കൂളിൽ നടന്ന ചടങ്ങിൽ ഡോക്ടർ ചാത്തനാത്ത് അച്ചുതനുണ്ണി രാമകൃഷ്ണൻ കുമരനെല്ലൂരിന് കൈമാറിക്കോണ്ട് പ്രകാശനം ചെയ്തു.കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയ കഥകൾ മനുഷ്യബന്ധങ്ങളിലെ സ്നേഹവും സൗന്ദര്യവും എടുത്തുകാട്ടുന്നതാണെന്ന് ആശംസകൾ അർപ്പിച്ച എടപ്പാൾ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.അധ്യാപകരായ കഥാകാരന്മാരിൽ കാ രൂരിന്റെ പരമ്പരയിൽ ഒരു കണ്ണിയാവാൻ വിജയ ടീച്ചർക്കും കഴിഞ്ഞു എന്ന് രാമകൃഷ്ണൻ കുമരനെല്ലൂർ അഭിപ്രായപ്പെട്ടു. സ്കൂൾ എച്ച് എം ,സി ലളിത അദ്ധ്യക്ഷത വഹിച്ചു. ടി വി ശൂലാപാണി, വി ടി നന്ദൻ, പി വി നാരായണൻ, ഇ ശങ്കരൻ, എം മുസ്തഫ, എം ബി ഫൈസൽ, എം എ നവാബ്, പി ഗോപാലകൃഷ്ണൻ, വി പി അനീഷ് എന്നിവർ  ആശംസകൾ അർപ്പിച്ചു.സി.സജി സ്വാഗതവും വിജയ വാസുദേവൻ നന്ദിയും പറഞ്ഞു