26 April 2024 Friday

എടപ്പാളില്‍ എത്തിച്ച കോഴിക്ക് നാല് കാല്‍ കൗതുകമാവുന്നു

ckmnews


എടപ്പാൾ:കണ്ടനകം കെഎച്ച്  ചിക്കൽ സ്റ്റാൾ ഉടമ ലത്തീഫ് അറവിനായി ഇറക്കിയ കോഴിക്ക് കാല് നാലെണ്ണം.പെരുന്നാളിന് മുമ്പ് ഇറച്ചിക്കായി എത്തിച്ച ലോഡിലാണ് ഈ കോഴിയെ കണ്ടത്.സംഭവം പുറത്ത് അറിഞ്ഞതോടെ കോഴിയെ കാണാൻ  ആളുകളെത്തിത്തുടങ്ങി. നാല് കാലുകളുണ്ടങ്കിലും രണ്ട് കാലിൽ തന്നെയാണ് കോഴിയുടെ നടത്തം. അധികമായുള്ള രണ്ട് കാലുകൾ കാൽപ്പത്തികൾ വലുപ്പം ഉണ്ടങ്കിലും നീളം കുറവാണ്.കാണാൻ ആളുകളെത്തുന്നതിനാൽ തന്നെ അറവ് നടത്താതെ ഈ കോഴിയെ മാറ്റി നിർത്തിയിരിക്കയാണ് ലത്തിഫ്.