26 April 2024 Friday

യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു, പുന്നയൂരിൽ ആരോ​ഗ്യവകുപ്പ് യോ​ഗം വിളിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കും- വീണാജോർജ്

ckmnews

യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു, പുന്നയൂരിൽ ആരോ​ഗ്യവകുപ്പ് യോ​ഗം വിളിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കും- വീണാജോർജ്


പുന്നയൂർക്കുളം : പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കും. മരിച്ചയാളുടെ റൂട്ട്മാപ്പ് ആരോ​ഗ്യവകുപ്പ് തയ്യാറാക്കി. സ്ഥിതി വിലയിരുത്താൻ പുന്നയൂരിൽ ആരോ​ഗ്യവകുപ്പ് യോ​ഗം വിളിച്ചു.വിദേശത്തുനിന്ന് മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് അതു മറച്ചുവച്ച് ആളുകളുമായി ഇടപെട്ടുവെന്നാണ് ആരോ​ഗ്യവകുപ്പിന് ലഭിച്ച വിവരം. യുവാവ് നാട്ടിലെത്തിയത് ഇരുപത്തിയൊന്നിനാണ്, എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ഇരുപത്തിയേഴിനാണ്. അപ്പോഴും മങ്കിപോക്സിന്റെ വിവരം അറിയിച്ചില്ല. വിദേശത്തു നടത്തിയ പരിശോധനാഫലം ഇന്നലെ മരണം നടന്നശേഷമാണ് വീട്ടുകാർ ആശുപത്രിയിൽ കാണിച്ചത്.

തൃശൂർ: പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കും. മരിച്ചയാളുടെ റൂട്ട്മാപ്പ് ആരോ​ഗ്യവകുപ്പ് തയ്യാറാക്കി. സ്ഥിതി വിലയിരുത്താൻ പുന്നയൂരിൽ ആരോ​ഗ്യവകുപ്പ് യോ​ഗം വിളിച്ചു.



വിദേശത്തുനിന്ന് മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് അതു മറച്ചുവച്ച് ആളുകളുമായി ഇടപെട്ടുവെന്നാണ് ആരോ​ഗ്യവകുപ്പിന് ലഭിച്ച വിവരം. യുവാവ് നാട്ടിലെത്തിയത് ഇരുപത്തിയൊന്നിനാണ്, എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ഇരുപത്തിയേഴിനാണ്. അപ്പോഴും മങ്കിപോക്സിന്റെ വിവരം അറിയിച്ചില്ല. വിദേശത്തു നടത്തിയ പരിശോധനാഫലം ഇന്നലെ മരണം നടന്നശേഷമാണ് വീട്ടുകാർ ആശുപത്രിയിൽ കാണിച്ചത്.



വിഷയത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ കേരളത്തിൽ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്നും പകർച്ചവ്യാധി രോ​ഗവ്യാപനം ഇല്ലാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


വ്യാപനശേഷി കുറവാണെങ്കിലും പകർച്ചവ്യാധിയായതിനാൽ ഒരു രോ​ഗം പകരാതിരിക്കാൻ സ്വീകരിക്കുന്ന എല്ലാ പ്രതിരോധമാർ​ഗങ്ങളും പാലിക്കേണ്ടതാണ്. മങ്കിപോക്സിന്റെ മരണനിരക്കും താരതമ്യേന കുറവാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഇരുപത്തിരണ്ടുകാരന്റെ മരണം എന്തുകൊണ്ട് സംഭവിച്ചു എന്നതിൽ വിശദമായ പരിശോധന നടത്തും. എന്തുകൊണ്ടാണ് ഇത്രദിവസം ആശുപത്രിയിൽ എത്താതിരുന്നത് എന്നതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഈ മാസം ഇരുപത്തിയൊന്നിന് യു.എ.ഇ യിൽ നിന്നെത്തിയ യുവാവിനെ മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിലാണ്.


അതിനിടെ, ഇന്ത്യയിലെ മങ്കിപോക്സ് യൂറോപ്പിലെ വകഭേദമല്ലെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി. യൂറോപ്പില്‍ അതീവ വ്യാപനശേഷിയുള്ള ബി-വണ്‍ വകഭേദമാണുള്ളത്. കേരളത്തില്‍ രോഗംബാധിച്ച രണ്ടുപേരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് വിധേയമാക്കി നടത്തിയ പരിശോധനയില്‍ എ-രണ്ട് വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് താരതമ്യേന വ്യാപനശേഷി കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനം നടത്തിയ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഐ.സി.എം.ആറിലെയും ശാസ്ത്രജ്ഞര്‍ പറഞ്ഞു.


യൂറോപ്പില്‍, അതിതീവ്രവ്യാപനത്തിന് കാരണമായത് ബി വണ്‍ വകഭേദമാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന പ്രതിഭാസം ആരംഭിച്ചതും യൂറോപ്പിലെ അതിതീവ്രസമയത്താണെന്നാണ് വിദഗ്ധരുടെ വാദം. തുടര്‍ന്ന് 78 രാജ്യങ്ങളിലായി 18,000-ത്തിലധികം ആളുകളിലേക്കാണ് രോഗം പകര്‍ന്നതെന്ന് സി.എസ്.ഐ.ആര്‍.-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി.) ശാസ്ത്രജ്ഞന്‍ വിനോദ് സ്‌കറിയ ട്വീറ്റ് ചെയ്തു. എന്നാല്‍, ഇന്ത്യയിലെ എ.രണ്ട് വകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.