05 May 2024 Sunday

എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി ജി സുകുമാരന്‍ നായര്‍ അന്തരിച്ചു

ckmnews

എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി ജി സുകുമാരന്‍ നായര്‍(90-തേക്കട സുകുമാരന്‍ നായര്‍)അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും നെടുമങ്ങാട് താലൂക്കിലെ പ്രമുഖ കമ്യൂണിസ്റ്റു നേതാവുമായിരുന്നു അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.