27 April 2024 Saturday

കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി യുവതിയെ സന്ദർശിച്ചു.

ckmnews

കുന്നംകുളം:കുന്നംകുളത്ത്  കെട്ടിയിട്ട് പീഡിപ്പിച്ച യുവതിയെ വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി  സന്ദർശിച്ചു.

മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനമാണെന്നും. പരിശോധിച്ച ഡോക്ടറുടെ കണ്ണിൽ നിന്നുപോലും കണ്ണുനീര് വന്ന അതിക്രൂരമായ പീഡനമാണ് നടത്തിയതെന്നും അപമാനം കൊണ്ട് മലയാളികൾ ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു.